---
title: "ബഹ്‌റയ്‌നില്‍നിന്നു നാട്ടിലേക്കു വന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി "
english_title: "The body is in the hive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24949/The-body-is-in-the -hive"
published_at: "2022-02-07T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200d01cd5ff5_Picsart_22-02-07_13-23-28-042.jpg"
keywords: []
---

# ബഹ്‌റയ്‌നില്‍നിന്നു നാട്ടിലേക്കു വന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി 

> **Lead Summary:** കണ്ണൂര്‍: ബഹ്‌റയ്‌നില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയില്‍ കണ്ടെത്തി. നാറാത്ത് പാമ്പുരുത്തിയിലെ മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദിന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി പുഴയില്‍ നിന്നു കണ്ടെത്തിയത്.

## Article Content

കണ്ണൂര്‍: ബഹ്‌റയ്‌നില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയില്‍ കണ്ടെത്തി. നാറാത്ത് പാമ്പുരുത്തിയിലെ മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദിന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി പുഴയില്‍ നിന്നു കണ്ടെത്തിയത്.

ശനിയാഴ്ച ബഹ്‌റയ്‌നില്‍ നിന്നു കരിപ്പൂരില്‍ വിമാനമിറങ്ങി നാട്ടിലേക്ക് വന്നതായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനില്‍ യാത്ര തിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പോലിസിനെ അറിയിച്ചതനുസരിച്ച് റെയില്‍വേ പോലിസ് സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയില്ലെന്നു മനസ്സിലായി.

ഇതിനിടെ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു. പോലിസ് പരിശോധന നടത്തുന്നതിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. പഴയങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഖബറടക്കും.

മാതാവ്: മേലേപാത്ത് കുഞ്ഞാത്തു. പിതാവ്: പരേതനായ മമ്മുഹാജി. പെരുമാച്ചേരി കൊട്ടപ്പൊയിലിലെ റാബിയയാണ് ഭാര്യ: മക്കള്‍: റസല്‍, റയ, സബ, സൈബ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, റാസിഖ്(കെഎംസിസി യാമ്പൂ-കണ്ണൂര്‍ ഖജാഞ്ചി), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, റാബിയ, സക്കീന, ഖദീജ, പരേതയായ റുഖിയ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24949/The-body-is-in-the -hive)